കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമശ്രേണിയിലെ പദ്ധതിയായ ഹെൽത്ത് & വെൽനസ് സെന്റർ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് മതപരമായ ചടങ്ങ് നടത്തിയതിൽ കേസെടുത്ത് പോലീസ്. ആലപ്പുഴയിലെ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുൻപായിരുന്നു സംഭവം. വാർഡ് കൗൺസിലർ നവാസ് മുണ്ടകം ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിയമ നടപടി.
ഉദ്ഘാടനച്ചടങ്ങിൽ റാത്തീബും ദുഅ മജ്ലിസും (പ്രാർത്ഥന സംഗമം) നടത്തുകയായിരുന്നു. മന്ത്രി സജിചെറിയാനെത്തും മുൻപാണ് ഇസ്ലാമികമതചടങ്ങുകൾ നടത്തിയത്. 2 മണിയോടെ മത പുരോഹിതന്മാരുമായി ലീഗ് കൗൺസിലർ നവാസ് എത്തുകയായിരുന്നു. പ്രാർത്ഥനയിൽ പതിനൊന്നോളം പേർ പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
.മന്ത്രി എത്തുന്നതിന് മുൻപ് കെട്ടിടോദ്്ഘാടനത്തിന്റെ മട്ടിൽ ചടങ്ങുകൾ നടത്തിയ ദൃശ്യങ്ങൾ അടക്കം ഗ്രൂപുകളിൽ പ്രചരിച്ചതോടെ ബിജെപി അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഇത് ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷ മൗലികതകളെയും അപമാനിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആരോപിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു മുസ്ലിം ലീഗ് വിജയിച്ച വാർഡിലായതിനാൽ ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും സന്ദീപ് ചോദിച്ചു. ‘കായംകുളം നഗരസഭയിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം ശരീഅത്ത് നിയമം പ്രാബല്യത്തിൽ വന്നതായി പിണറായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിൽ ഇത്തരം മതപൂർവഗതികൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Discussion about this post