അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സംവിധാനമാണ് തത്കാല്‍. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് തത്ക്കാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകള്‍ ഇതിനായി നീക്കിവെച്ചിരിക്കും.
ഐആര്‍സിടിസിയുടെ റെയില്‍ കണക്ട് എന്ന ആപ്പ് വഴിയാണ് തത്ക്കാല്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ തത്കാല്‍ ബുക്ക് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് പലപ്പോഴും ഈ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് സംഭവിക്കാതെ നോക്കാം.
തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
ഹൈ സ്പീഡ് നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നത് സഹായകമാകും. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുന്‍പാണ് തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 10 മണിയ്ക്കാണ് തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആരംഭിക്കുക. 11 മണിയോടെ സ്ലീപ്പര്‍ ക്ലാസിലേക്കുള്ള തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്.
തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പായി ആപ്പ് ഓണ്‍ ചെയ്ത് അക്കൗണ്ട് തിരഞ്ഞെടുക്കുക. അതില്‍ മൈ മാസ്റ്റര്‍ ലിസ്റ്റ് എന്നുകാണാം. മാസ്റ്റര്‍ ലിസ്റ്റില്‍ ആഡ് പാസഞ്ചര്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ തത്ക്കാല്‍ ബുക്ക് ചെയ്യേണ്ടത് ആരുടെ പേരിലാണോ അവരുടെ പേരുവിവരങ്ങള്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്തു വച്ചാല്‍ തത്ക്കാല്‍ ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ ചേര്‍ത്തു വച്ചിരിക്കുന്ന യാത്രക്കാരുടെ പേരുവിവരങ്ങള്‍ ലഭിക്കും. അത് ടിക്ക് ചെയ്താല്‍ യാത്രക്കാരുടെ പട്ടികയില്‍ ആഡ് ആകും.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പായി രണ്ട് തവണയെങ്കിലും ആപ്പ് തുറന്ന് പോകേണ്ട സ്ഥലം തിരഞ്ഞുനോക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നേരം ഐആര്‍സിടിസിയുടെ ആപ്പ് തുറക്കുമ്പോള്‍ തന്നെ തിരയേണ്ട സ്ഥലം അവിടെ കാണാന്‍ സാധിക്കും.
തത്ക്കാല്‍ ടിക്കറ്റ് ലഭിക്കുന്നതിനായി ആപ്പ് നേരത്തെ ലോഗിന്‍ ചെയ്ത് വെച്ചത് കൊണ്ട് കാര്യമില്ല. ഒരു മിനിറ്റില്‍ കൂടുതല്‍ സമയമായി ഓപ്പണ്‍ ആയിരിക്കുന്ന എല്ലാ അക്കൗണ്ടുകളും 11 മണിയ്ക്ക് ലോഗ് ഔട്ട് ആകും. വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരും. അതിനാല്‍ തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൃത്യം 11 മണിയ്ക്ക് ലോഗിന്‍ ചെയ്യുന്നത് ആയിരിക്കും ഏറ്റവും നല്ലത്.
പ്രധാനമായും ശ്രദ്ധിക്കേണ്ട ഘട്ടമാണ് ടിക്കറ്റ് ബുക്കിങിന് ശേഷം പണമടയ്ക്കുന്നത്. ഐആര്‍ടിഎസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാന്‍ കൂടുതല്‍ സമയം വേണ്ടത് പണം അടയ്ക്കുന്നതിനാണ്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ വഴി ഐആര്‍സിടിസി ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയാല്‍ സമയം കൂടുതലെടുക്കും. നെറ്റ് ബാങ്കിങ് ആണെങ്കില്‍ ഒടിപി വരാന്‍ വൈകുന്നതും വരാതിരിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാതെ പോകുന്നതിന് കാരണമാകും. അതിനാല്‍ വേഗത്തില്‍ പണമടക്കുന്നതിനായി ഐആര്‍ടിസിയുടെ ഇ-വാലറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
Leave a Comment