കൊച്ചി: ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി കേസില്‍ രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎല്‍എ കോടതി അനുവദിച്ചു.
1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡി പ്രാഥമിക നിഗമനം. ജനുവരി മാസത്തില്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ 4 പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സാധാരണക്കാരുടെ പക്കല്‍ നിന്ന് രേഖകള്‍ സ്വന്തമാക്കി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നല്‍കിയവരാണ് സയ്യിദ് മുഹമ്മദും വര്‍ഗീസും.
മുമ്പ് അറസ്റ്റിലായ നാല് പ്രതികള്‍ ലോണ്‍ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്‌റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം.
Leave a Comment