കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരങ്ങൾ; ശമ്പളം 2,30,000 രൂപ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Published by
Brave India Desk

 

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരങ്ങൾ . ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രിൻസിപ്പൽ കൺസൾട്ടന്റ് ,കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് അഞ്ച് മുതൽ അപേക്ഷിച്ചു തുടങ്ങാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവാകാലശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സിവിൽ \കമ്പ്യൂട്ടർ സയൻസ് \
ഐടി എഞ്ചിനീയറിംഗിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഹൈവേ/ പേവ്മെന്റ്/ സ്ട്രക്ചർ/ കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗ്/ മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദവും അഭികാമ്യമാണ് .

പ്രിൻസിപ്പൽ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 55 വയസാണ് . കൺസൾട്ടന്റ് ,
കൺസൾട്ടന്റ് ഐടി എന്നീ യോഗ്യതകൾക്കുള്ള പ്രായപരിധി 50 വയസാണ് .

ശമ്പള സ്‌കെയിൽ

പ്രിൻസിപ്പൽ കൺസൾട്ടന്റ്- 2,30,000 രൂപകൺസൾട്ടന്റ് – 1,50,000 രൂപകൺസൾട്ടന്റ് ഐടി- 1,50,000 രൂപ

 

 

 

 

 

Share
Leave a Comment