കോഴിക്കോട്: കുഴിമന്തി നൽകാത്തതിന്റെ പേരിൽ കോഴിക്കോട് ഹോട്ടലിന് നേരെ കല്ലേറ്. കുന്ദമംഗലത്ത് ആണ് സംഭവം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹോട്ടലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. രാത്രി ഹോട്ടലിൽ എത്തിയ മൂന്നംഗ സംഘം 100 രൂപയ്ക്ക് കുഴിമന്തി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ കഴിയല്ലെന്ന് കടക്കാരൻ പറയുകയായിരുന്നു. ഇതോടെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ പുറത്തിറങ്ങിയ യുവാക്കൾ ഹോട്ടലിന് നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തിൽ ഹോട്ടലിലെ ഗ്ലാസ് പൊട്ടി. സംഭവ സമയം അമ്മയും കുട്ടിയും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുന്ദമംഗലം പോലീസ് ആണ് കേസ് എടുത്തത്.
Leave a Comment