ചാലക്കുടി: കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണം തന്നെയെന്ന് പൊലീസ് നിഗമനം. ഗുരുതരമായ കരള്‍രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. സാക്ഷി മൊഴികളില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍ നിന്നുമാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ച ശേഷമേ മെഥനോളിന്റെ അംശം ഉണ്ടായിരുന്നോയെന്നു അറിയാന്‍ കഴിയൂവെന്നു പൊലീസ് വ്യക്തമാക്കി.
മദ്യം കഴിക്കരുതെന്നു ഡോക്ടര്‍മാര്‍ മണിക്കു നാലു മാസം മുന്‍പു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതവഗണിച്ചും മണി മദ്യം കഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുവരുന്നതിന്റെ തലേന്നും മണി മദ്യപിച്ചിരുന്നു. രാസപരിശോധനാഫലം വരുംവരെ അസ്വാഭാവികമരണമെന്ന കേസ് തുടരുമെന്നും പൊലീസ് അറിയിച്ചു.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിനിടയാക്കുന്ന മാരക വിഷാംശം ഇല്ലായിരുന്നെന്നായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഗുരുതരമായ കരള്‍രോഗമാണു മരണകാരണമെന്നാണു കണ്ടെത്തല്‍.
Discussion about this post