ലക്‌നൗ: മകനെ പരീക്ഷാകേന്ദ്രത്തിലാക്കാനായി കാമുകനോടൊപ്പം എത്തിയ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മകന്റെ പരീക്ഷാകേന്ദ്രത്തിലേക്ക് ഒരുമിച്ചെത്തിയ ഭാര്യയ്ക്കും കാമുകനും നേരെ യുവാവ് ഭർത്താവ് നരേഷ് സിങ് (40) വെടിയുതിർക്കുകയായിരുന്നു.
സാവിത്രി (34) എന്ന യുവതിയാണ് കൊല്ലപ്പെട്ടു. സാവിത്രിയുടെ തലയിലാണ് വെടിയേറ്റത്. ദമ്പതിമാരുടെ മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഏറെനാളായി ഭാര്യ സാവിത്രിയുമായി നരേഷ് അകന്നുകഴിയുകയായിരുന്നു. 17 വർഷം മുമ്പാണ് സാവിത്രിയും നരേഷും വിവാഹിതരായത്. അക്ഷാൻഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്. ഒരു വർഷം മുമ്പ് സാവിത്രി ഭർത്താവിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെ സർജീത് സിങ് എന്നയാൾക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു.
അക്ഷാൻഷുവിനെ പത്താംക്ലാസ് ബോർഡ് എക്സാമിനായി പരീക്ഷാകേന്ദ്രത്തിൽ കൊണ്ടാക്കാൻ എത്തിയ സാവിത്രിക്കും സർജീത്തിനും നേരെ നരേഷ് മറഞ്ഞിരുന്ന് വെടിയുതിർക്കുകയായിരുന്നു.
ഈ സമയം നരേഷിന്റെ സഹോദരനും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. തലയിൽ വെടിയേറ്റ സാവിത്രിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സർജീത് അത്യാസന്ന നിലയിലാണ്.
യുവതിയുടെ ഭർത്താവിനെതിരായി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Leave a Comment