എല്ലാവർക്കും ശിവരാത്രി ആശംസകൾ ; മഹാകുംഭമേളയിൽ പുണ്യ സ്നാനം നടത്തി അമൃത സുരേഷ്

Published by
Brave India Desk

ലക്നൗ :മഹാകുംഭമേളയിൽ പങ്കെടുത്ത് സ്നാനം ചെയ്ത് ഗായിക അമ്യത സുരേഷ്. ഇതിന്റെ ചിത്രവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മഹാകുംഭ മേളയിൽ നിന്ന് മഹാശിവരാത്രി ആശംസകൾ എന്ന കുറിപ്പോടെയാണ് അമൃത സ്നാനം നടത്തുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ ആറ് ആഴ്ച നീണ്ടുനിന്ന മഹാ കുംഭമേളയുടെ അവസാന ദിവസമാണ് ഇന്ന്‌. ശിവരാത്രി ദിനമായ ഇന്ന് മഹാ കുംഭമേള സമാപിക്കാനിരിക്കെ, പുണ്യസ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് ഭക്തർ ആണ് ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഒത്തുകൂടിയത്. ഇന്ന്‌ ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാകുംഭമേളയുടെ അവസാനദിവസം വൻ തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ .ചൊവ്വാഴ്ച വൈകിട്ട് നാലു മുതൽ സംഗമം നടക്കുന്ന ഇടത്തേക്ക് വാഹനങ്ങൾ പൂർണമായി നിരോധിച്ചു .പ്രയാഗ് രാജിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .വന്നിറങ്ങുന്ന പ്രവേശന കവാടങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകൾ ഉപയോഗിക്കാൻ തീർത്ഥാടകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ശുചിത്വ പ്രവർത്തനങ്ങളും ഊർജിതമാക്കി. 1500 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ ജോലികൾ ഗിന്നസ് റെക്കോർഡിലും ഇടം നേടി

Share
Leave a Comment

Recent News