ലോട്ടറിയടിച്ചത് 4.57 കോടി രൂപ; തുക പേഴ്‌സ് കട്ട കള്ളന്മാര്‍ക്കൊപ്പം പങ്കിട്ട് യുവാവ്

Published by
Brave India Desk

 

ലോട്ടറിയടിച്ചാല്‍ ആര്‍ക്കും നല്‍കാതെ സ്വയം എടുക്കാനാണ് സാധാരണ ആളുകള്‍ ശ്രമിക്കുക. ഇപ്പോഴിതാ അതില്‍ നിന്ന് കടകവിരുദ്ധമായൊരു കഥയാണ് ശ്രദ്ധ നേടുന്നത്. ഫ്രഞ്ചുകാരനായ ഒരാള്‍ ലോട്ടറി അടിച്ചപ്പോള്‍ ലഭിച്ച തുകയില്‍ ഒരു വിഹിതം തന്റെ പേഴ്‌സ് മോഷ്ടിച്ച കള്ളന്മാര്‍ക്ക് വീതിച്ച് നല്‍കി. ഫെബ്രുവരി 3 -നാണ്, ജീന്‍ ഡേവിഡ് എന്ന വ്യക്തിയുടെ നിരവധി ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പേഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്.

തന്റെ പേഴ്‌സ് അന്വേഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഫോണിലേക്ക് അടുത്തുള്ള ഒരു കടയില്‍ നിന്നും എടിഎം കാര്‍ഡ് ഉപയോഗിച്ച് 4,700 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഒരു സന്ദേശം എത്തിയത്.

ഉടന്‍തന്നെ ജീന്‍ ആ കടയിലെത്തിയിപ്പോള്‍ അവിടെ ക്യാഷ് കൗണ്ടറില്‍ നിന്നിരുന്ന രണ്ട് വ്യക്തികള്‍ തന്റെ കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, അവര്‍ക്ക് കാഡിന്റെ രഹസ്യ പിന്‍ നമ്പര്‍ അറിയാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ അതിനിടെ ഒരു ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു.

 

എന്നാല്‍ ജീനിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോഷ്ടാക്കള്‍ വാങ്ങിയ ലോട്ടറിക്ക് 5,25,000 ഡോളര്‍ (ഏതാണ്ട് 4.57 കോടി രൂപ) സമ്മാനം അടിച്ചിരുന്നു. പക്ഷേ, ക്രെഡിറ്റ് കാര്‍ഡ് ഉടമ നേരിട്ട് ചെന്നാല്‍ മാത്രമേ സമ്മാനത്തുക ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ തങ്ങള്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ കള്ളന്മാര്‍ ആ പണം കൈപ്പറ്റിയിരുന്നില്ല.

ഒടുവില്‍ ജീന്‍ തന്റെ വക്കീലുമായി മോഷ്ടാക്കളെ കാണുകയും അവരുമായി ലോട്ടറി ഏജന്‍സിയില്‍ ചെന്ന് പണം കൈപ്പറ്റുകയും ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് ഉടമയോടൊപ്പം, ലോട്ടറി ഏജന്‍സിയില്‍ നിന്നും ലോട്ടറി വാങ്ങിയ വ്യക്തികള്‍ കൂടി നേരിട്ട് എത്തിയാല്‍ മാത്രമേ ഏജന്‍സി പണം നല്‍കുമായിരുന്നുള്ളൂ. ഇതുകൊണ്ട് മോഷ്ടാക്കളെ കൂടി ജീന്‍ തന്റെ ഒപ്പം കൂട്ടി. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം ജീന്‍ മോഷ്ടാക്കള്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Share
Leave a Comment