മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കേണ്ട കാര്യമില്ല ; പട്ടികൾ കുരയ്ക്കും, ഞാൻ അഭിനയിക്കും: നിള നമ്പ്യാർ സീരിസിനെക്കുറിച്ച് അലൻസിയർ

Published by
Brave India Desk

നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്ന അലൻസിയറിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കു മറുപടിയുമായി എത്തുകയാണ് താരം. അഭിനയം തന്റെ തൊഴിലാണെന്നും ആ തൊഴിൽ മേഖലയിൽ എന്തുവേഷം കെട്ടാനും താൻ തയാറാണെന്നും അലൻസിയർ പറയുന്നു. മറ്റുള്ളവരുടെ ചരിത്രം നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നതെന്നും ഇനിയും ഇത്തരം വേഷങ്ങൾ ചെയ്യുമെന്നും അലൻസിയർ വ്യക്തമാക്കുന്നു.

ഞാൻ എന്റെ വീട്ടിൽ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. ഒരു നടനെന്ന നിലയിൽ ഞാനെന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കേണ്ട കാര്യമില്ല. ഞാൻ അഭിനയിക്കും. അതെന്റെ തൊഴിലാണ്.

എന്റെ മേഖലയിൽ എന്ത് വേഷവും കെട്ടാൻ ഞാൻ തയ്യാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാൻ നോക്കേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്‌കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ ? നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു…

വിവരക്കേട് ഇല്ലാത്തവരോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല. പട്ടികൾ കുരയ്ക്കും. അതിനെ എടുത്ത് കല്ലെറിയാൻ നിന്നു കഴിഞ്ഞാൽ എന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കേണ്ടി വരും.”അലൻസിയറിന്റെ വാക്കുകൾ.

ഇൻഫ്‌ലുവൻസറും മോഡലുമായ നിള നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസിലാണ് പ്രധാന വേഷത്തിലെത്തുന്നത്. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത് നിള നമ്പ്യാരാണ്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

 

 

Share
Leave a Comment

Recent News