ട്രേഡ്മാർക്ക് നിയമ ലംഘനം; ആമസോൺ ഇന്ത്യയ്ക്ക് 39 മില്യൺ ഡോളർ പിഴ

Published by
Brave India Desk

വ്യാപാര നിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് 337 കോടിയിലധികം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി .

ബെവർലി ഹിൽസ് പോളോ ക്ലബ് (ബിഎച്ച്പിസി)  ഉടമയായ ലൈഫ്സ്റ്റൈൽ ഇക്വിറ്റീസ് ആണ് കേസ് ഫയൽ ചെയ്തത്. ആമസോൺ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്.
നിയമലംഘനം നടത്തിയ ബ്രാൻഡ് ആമസോൺ ടെക്നോളജീസിന്റേതാണെന്നും ആമസോൺ ഇന്ത്യ പ്ലാറ്റ്‌ഫോമിലാണ് അത് വിറ്റതെന്നും കോടതി പരാമർശിച്ചു
85 പേജുള്ള ഉത്തരവിൽ, ലംഘനം നടത്തിയ ഉൽപ്പന്നത്തിലെ ലോഗോ BHPC യുടെ വ്യാപാരമുദ്രയുമായി  സമാനമാണെന്ന് ഡൽഹി ഹൈക്കോടതി പ്രസ്താവിക്കുകയും
ആമസോൺ  മനഃപൂർവവുമായ ലംഘനത്തിൽ ഏർപ്പെട്ടുവെന്ന് കോടതി പറഞ്ഞു.

ഇ-കൊമേഴ്‌സ് വ്യവസായത്തിലെ മുൻനിരയിൽ ഒരാളായ ആമസോണിന്  സ്വന്തം ഉൽപ്പന്നങ്ങളും പ്രൊമോട്ട് ചെയ്യാൻ ശേഷിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, ആമസോൺ ഇന്ത്യ യൂണിറ്റ് ഏതെങ്കിലും തെറ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും വിധിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ, യുകെ പോലുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി സമാനമായ  തർക്കങ്ങൾ നേരിട്ടിരുന്നു,

Share
Leave a Comment

Recent News