Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

by Brave India Desk
Feb 28, 2025, 07:19 pm IST
in News, India, Video
Share on FacebookTweetWhatsAppTelegram

ഹിന്ദുവായാണ് ജനിച്ചത് ഹിന്ദുവായി തന്നെ മരിക്കും…പറഞ്ഞത് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് , ഇഷ യോഗ സെന്ററിൽ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്ന് കർണാടക കോൺഗ്രസിൽ ഉണ്ടായ സകല കോലാഹലങ്ങൾക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. ഏത് മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും പൗരന് അവകാശം നൽകുന്ന ഇന്ത്യാ മഹാരാജ്യത്ത് തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ശിവകുമാറിന് പന്തംകൊളുത്തി പടയുടെ പോരും ചോദ്യങ്ങളും ഏൽക്കേണ്ടി വന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് ശിവകുമാർ, സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തത്. കർണാടക പിസിസി അദ്ധ്യക്ഷൻ കൂടിയായ ശിവകുമാർ സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്തത് തെറ്റായി പോയെന്നാണ് കോൺഗ്രസിനകത്തെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുറ്റപ്പെടുത്തലുകൾ. എഐസിസി സെക്രട്ടറി പിവി മോഹനനാണ് ആദ്യം വിമർശനവുമായി എത്തിയത്. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അദ്ധ്യക്ഷൻ സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു മോഹനന്റെ വിമർശനം. ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റും മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവരോട് പരസ്യമായി നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നും ചോദ്യമുയർന്നു. ജഗ്ഗിയുടെ വീക്ഷണങ്ങൾ ആർഎസ്എസ് ആഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതായിരുന്നു പ്രധാന ആരോപണം.

Stories you may like

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

എന്നാൽ വിമർശനങ്ങൾക്കെല്ലാം പുല്ലുവില നൽകി, തന്റെ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് നിലപാട് എടുത്തിരിക്കുകയാണ് ഡികെ ശിവകുമാർ. ഇത് തന്റെ വ്യക്തിപരമായ വിശ്വാസമാണ്. രാഷ്ട്രീയ തർക്കത്തിനുള്ള വിഷയമല്ല, താൻ ജനിച്ചത് ഹിന്ദുവായിട്ടാണ്,മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കുമെന്നാണ് ശിവകുമാർ വ്യക്തമായി പ്രതികരിച്ചത്. നമ്മുടെ കോൺഗ്രസ് പ്രസിഡന്റിന്റെ പേര് മല്ലികാർജുൻ ഖാർഗെ എന്നാണ്. ആരാണ് മല്ലികാർജുനൻ ? അത് ശിവനാണ്. അതുകൊണ്ട് അദ്ദേഹം പേര് മാറ്റണോയെന്നും ഡികെ ചോദിച്ചു .ഈഷ ഫൗണ്ടേഷനിലെ സദ്ഗുരു ജഗ്ഗി വാസുദേവ് വന്ന് തന്നെ ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷണിച്ചു. മൈസൂരുവിൽ നിന്നുള്ളയാളുമാണ് അദ്ദേഹം. മഹാനായ ഒരു മനുഷ്യനുമാണ്, അദ്ദേഹത്തിനു വിമർശകർ ഉണ്ടാകാം. പക്ഷേ താൻ അദ്ദേഹത്തെ അംഗീകരിക്കുന്നു.

മഹാശിവരാത്രി പരിപാടിയിൽ പങ്കെടുത്തത് മാത്രമല്ല മകൾക്കൊപ്പം കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സ്‌നാനം നടത്തിയതിനെ കുറിച്ചും ശിവകുമാർ പറയുകയുണ്ടായി. മഹാകുംഭമേള ഇത്ര നല്ല രീതിയിൽ ഒരുക്കിയ യോഗി സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു . ‘ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ല. ചെറിയ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ മൊത്തത്തിൽ, ക്രമീകരണങ്ങൾ പ്രശംസനീയമായിരുന്നുവെന്നാണ് ഡികെ പറഞ്ഞത്. കുംഭമേളയിൽ പങ്കെടുക്കാനുള്ള തൻറെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ലെന്നും ഡികെ പറയുന്നു. കുംഭമേളക്കെതിരെ സംസാരിച്ച മല്ലികാർജ്ജുൻ ഖാർഗേക്കും നിരീശ്വരവാദിയായ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കടുത്ത പ്രഹരമായി മാറി ഡികെയുടെ വാക്കുകൾ.
കർണാടക കോൺഗ്രസിലെ കരുത്തനായ നേതാവിൽ നിന്നുണ്ടായ ഈ പരാമർശങ്ങൾ പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്ന നേതാവിന് ഇതെന്ത് പറ്റിയെന്നും അദ്ദേഹം ബിജെപിയോട് അടുക്കുകയാണോയെന്നും സോഷ്യൽമീഡിയയിൽ ചർച്ച ഉയരുന്നുണ്ട്. വിമർശനങ്ങളെ ഗൗനിക്കാതെ തന്റെ നിലപാട് തുറന്നുപറയുകയും വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും ചെയ്ത ഡികെയ്ക്ക് അഭിനന്ദനങ്ങളും പല കോണുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. കേരളത്തിൽ ശശി തരൂർ ഉയർത്തിയ കലാപ കൊടുങ്കാറ്റിനൊപ്പം കർണാടകത്തിലും പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ആകെ ആശങ്കയിലാണ് പാർട്ടി നേതൃത്വം. കർണാടകയിൽ ഡികെ ശിവകുമാറിനെയോ കേരളത്തിൽ ശശി തരൂരിനെയോ പിണക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല ഇപ്പോൾ പാർട്ടി. അതുകൊണ്ട് തന്നെ കടുത്ത നടപടികളൊന്നും ആർക്കെതിരേയും എടുക്കാൻ സാദ്ധ്യതയുമില്ല.

Tags: dk shivakumar Pooja
Share6TweetSendShare

Latest stories from this section

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

Discussion about this post

Latest News

തൊട്ടാൽ പൊള്ളും പൊന്ന് ;സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies