Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജയകൃഷ്ണൻ മാസ്റ്ററും ടിപിയും കൊല്ലപ്പെടുമ്പോൾ ‘മാർക്കോ’ ഇറങ്ങിയിട്ടില്ല; മയക്കുമരുന്നിനും അക്രമ രാഷ്ട്രീയത്തിനുമാണ് നിയന്ത്രണം വേണ്ടത്; സീമാ ജി നായർ

by Brave India Desk
Mar 11, 2025, 04:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ സിനിമയെ പഴിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നടി സീമ ജി നായർ. സിനിമയെക്കുറ്റം പറയുന്നത് അക്രമ രാഷ്ട്രീയം കാണാതെ പോകുകയാണെന്ന് നടി പറഞ്ഞു. ജയകൃഷ്ണൻ മാസ്റ്ററെയും ടിപിയെയും വെട്ടിക്കൊലപ്പെടുത്തിയത് ഏത് സിനിമയുടെ സ്വാധീനം കാരണം ആണെന്നും, മയക്കുമരുന്നിന്റെ തേരോട്ടത്തിനും അക്രമ രാഷ്ട്രീയത്തിനുമാണ് നിയന്ത്രണം വേണ്ടത് എന്നും സീമാ ജി നായർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിലൂടെയായിരുന്നു നടി രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ പേരിൽ മാർക്കോ സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെയാണ് തോന്നുന്നത് എന്ന് നടി പറഞ്ഞു. ജയകൃഷ്ണൻ മാസ്റ്ററും, ടിപിയും, ഷുക്കൂറും കൊല്ലപ്പെടുമ്പോൾ മാർക്കോ ഇറങ്ങിയിട്ടില്ല. മാർക്കോ സിനിമയിൽ കൊല്ലപ്പെട്ടവരിൽ എല്ലാവരും ഇന്ന് ജീവനോടെയുണ്ട്. സിനിമകളിൽ കൊല്ലപ്പെടുന്ന നിരവധി നടന്മാർ പ്രായം എത്തിയിട്ടാണ് മരിച്ചത്.

Stories you may like

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ് ..അത് അവസാനിപ്പിക്കാതെ ഒരുകൊലപാതകങ്ങളും ഇല്ലാതാവുന്നില്ല ,അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും ‘..ഇത് രണ്ടുമാണ് പ്രധാന വിഷയം ..സിനിമകളെ നിരോധിക്കാൻ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ് ,ബോളി വുഡ് ,കോളി വുഡ് സിനിമകൾ നിരോധിക്കേണ്ടിവരും ..കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊല്ലലും ,കൊലയും ..ഒന്നിനെയും ന്യായികരിക്കുന്നില്ല പക്ഷെ ചിലതു എഴുതാതിരിക്കാൻ പറ്റില്ലെന്നും സീമാ ജി നായർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുറച്ചു ദിവസങ്ങൾ ആയി ചിലകാര്യങ്ങൾ എഴുതണം എന്ന് കരുതി,ചിലർക്ക് ഇതു മോശം ആകും ,ചിലർക്ക് ശരിയാവും ,ചിലർക്ക് തെറ്റാവും .മാർക്കോ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു ,ആ സിനിമയാണ് പലതിനും കാരണം ,അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ ..ഇനി അടുത്ത കാര്യത്തിലേക്കു കടക്കട്ടെ KT.ജയകൃഷ്ണൻ മാസ്റ്ററിനെ 1999ൽ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊന്നത് ,അന്നത് കണ്ട കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല ..ആ കുഞ്ഞുങ്ങൾ ,അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും ..2012 ൽ രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായി T.P ചന്ദ്ര ശേഖർ എന്ന മനുഷ്യനെ .(അദ്ദേഹം ഒറ്റക്കായിരുന്നു )ഒറ്റക്ക് പോകുകയായിരുന്ന ഒരു മനുഷ്യനെ കൊല്ലാൻ ഒരു കൂട്ടം ആൾകാരായിരുന്നു ഉണ്ടായിരുന്നത് ..കാറിടിച്ചു വീഴ്ത്തി ,ബോംബെറിഞ്ഞു ’51’ വെട്ടു വെട്ടിതിരിച്ചറിയാനാവാത്ത വിധം വികൃതമാക്കി കൊന്നു ..(അന്നൊന്നും മാർക്കോ ഇറങ്ങിയിട്ടില്ല )..2012 FEB 20 ന് അരിയിൽ ഷുക്കൂർ എന്ന പയ്യനെ രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തു കൊലപ്പെടുത്തി ..2019 പെരിയ ഇരട്ടക്കൊലയിൽ ശരത് ലാലും ,കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടു ,2018 ജൂലൈ മാസത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു എന്ന 21 വയസുകാരൻ കുത്തേറ്റുമരിച്ചു ..ഇങ്ങനെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു ..ഇതിന്റെ കാരണങ്ങൾ നിസ്സാരം ആയിരുന്നു ..കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ഒരു സമരത്തിന്റെ ഭാഗമായിമുദ്രാവാക്യം വിളിക്കുന്നത് കേട്ടു ,നേതൃത്വം നൽകുന്നത് ഒരു പെൺകുട്ടി ..’കയ്യും വെട്ടും ,കാലും വെട്ടും ,വേണ്ടി വന്നാൽ തലയുംവെട്ടും അതേറ്റു പറയാൻ നൂറ് കണക്കിന് കുട്ടികളും ..മയക്കു മരുന്നിനെ ക്കാളും ഭീകരംആയിട്ടാണ് ഇത് injuct ചെയ്യപ്പെടുന്നത് ,അത് രക്തത്തിൽ കലരുകയാണ് ,എന്തുചെയ്യാനുംപ്രപ്തർ ആക്കുകയാണീ കാംപസ് രാഷ്ട്രീയം .മാർക്കോ സിനിമയിൽ കൊല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട് ,ഏതു സിനിമയിൽ കൊന്നവരും ഇവിടെ ജീവനോടെ ഉണ്ട് ..അവരെല്ലാം ആയുസെത്തി തന്നെയാണ് മരിച്ചത് ..(മുകളിൽ എഴുതിയ ആരും ഇവിടെ ജീവനോടെ ഇല്ല ..ഒരു സിനിമയെ നിരോധിക്കുമ്പോൾ എവിടുന്നു അത് കാണാൻ പറ്റും എന്ന് പുതു തലമുറ തേടിപ്പോവും ,വീണ്ടും അതിനു കിട്ടുന്നത് പബ്ലിസിറ്റി ആണ് ,അതുകാണാനുള്ള ആവേശം ആണ് ..ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണ് ..അത് അവസാനിപ്പിക്കാതെ ഒരുകൊലപാതകങ്ങളും ഇല്ലാതാവുന്നില്ല ,അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും ‘..ഇത് രണ്ടുമാണ് പ്രധാന വിഷയം ..സിനിമകളെ നിരോധിക്കാൻ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന ഹോളിവുഡ് ,ബോളി വുഡ് ,കോളി വുഡ് സിനിമകൾ നിരോധിക്കേണ്ടിവരും ..കാരണം ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ സിനിമയിൽ കാണുന്നതാണ് കൊല്ലലും ,കൊലയും ..ഒന്നിനെയും ന്യായികരിക്കുന്നില്ല പക്ഷെ ചിലതു എഴുതാതിരിക്കാൻ പറ്റില്ല

Tags: Pinarayi VijayanSeema G Nair
Share10TweetSendShare

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘റാഗിംഗിന് ഇനി രക്ഷയില്ല, സിദ്ധാർത്ഥന്റെ പേരിൽ ആപ്പ്’; വരുന്നു കടുത്ത നിയമം, പ്രഖ്യാപനവുമായി മുഖ്യമന്ത്രി!

3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി

3 കോടി തന്നാൽ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വന്ന തട്ടിപ്പ് കോളിൽ നിർണായക വഴിത്തിരിവ്; സിം ഉടമയെ കണ്ടെത്തി

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

Discussion about this post

Latest News

സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണം നടക്കുന്നു; വില്ലൻ എൽനിനോയും മഴക്കുറവും; വൈദ്യുതി പ്രതിസന്ധിയിൽ  ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘ട്രംപിന്റെ വാതിലിൽ മുട്ടണോ?’; ജമ്മു കശ്മീർ സംസ്ഥാന പദവി വിഷയത്തിൽ പ്രതിപക്ഷത്തെ രാഷ്ട്രീയ നാടകങ്ങൾ തുറന്നുകാട്ടി ബിജെപി!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

‘ചൈനയ്ക്കും പാകിസ്താനും പേടിസ്വപ്നമാകും ഇന്ത്യയുടെ സ്വന്തം അയൺ ഡോം’; വരുന്നു ഡിആർഡിഒയുടെ പ്രോജക്ട് കുഷ!

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

ഇറാൻ യുദ്ധം: യുഎസ് യുദ്ധച്ചെലവ് 37.5 ബില്യൺ ഡോളർ കടന്നു; 87 ബില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് പെന്റഗൺ; യുഎസ് സെനറ്റിൽ കടുത്ത തർക്കം

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies