ചെന്നൈ: എ.ആർ. റഹ്‌മാന്റെ ‘മുൻ ഭാര്യ’ എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് സൈറ ബാനു . ഓഡിയോ സന്ദേശത്തിലൂടെയാണ് സൈറ ബാനു അഭ്യർത്ഥിച്ചത്.
മാർച്ച് 16 ഞായറാഴ്ച, റഹ്‌മാന്റെ ആരോഗ്യത്തെക്കുറിച്ച് സൈറ ബാനു ഇറക്കിയ ഓഡിയോ സന്ദേശം ഇങ്ങനെയാണ്. ‘അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടെന്നും ആൻജിയോഗ്രാഫി നടത്തിയെന്നും എനിക്ക് വാർത്ത ലഭിച്ചു, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു’
”ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഞങ്ങൾ ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണെന്നും ഞാൻ നിങ്ങളോട് എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചില്ല
പക്ഷേ ദയവായി ‘മുൻ ഭാര്യ’ എന്ന് പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു എന്നു മാത്രമാണ്, പക്ഷേ എന്റെ പ്രാർത്ഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, എല്ലാവരോടും, പ്രത്യേകിച്ച് കുടുംബത്തോടും ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി അദ്ദേഹത്തിന് വളരെയധികം സമ്മർദ്ദം നൽകരുത്, അദ്ദേഹത്തെ നന്നായി നോക്കുക. നന്ദി ‘ സൈറ പറഞ്ഞു.
എ.ആർ. റഹ്‌മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമനാണ്. വിശദമായ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. ഉച്ചയ്ക്ക് 12ഓടെയാണ് എആർ റഹ്‌മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. പതിവ് പരിശോധനകൾക്കുശേഷം എആർ റഹ്‌മാനെ ഡിസ്ചാർജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
Discussion about this post