കെയ്റോ: ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ മുഖംമൂടുന്ന തരത്തിലുള്ള ബുര്‍ഖ, നിഖാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് പാര്‍ലമെന്റ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ഭൂരിപക്ഷമുള്ള ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിയ്ക്കുന്നത് സാധാരണമാണ്.
ഇത്തരം വസ്ത്രങ്ങള്‍ മുസ്ലീം പാരമ്പര്യമല്ലെന്ന് ഈ നിയമത്തെ അനുകൂലിക്കുന്ന അല്‍ അസര്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ അമ്ന നോസീറ പറയുന്നു. ഇത് ജൂതമതത്തില്‍ നിന്നു വന്നതാണ്. ഖുറാനില്‍ തന്നെ ഇതിനെതിരെ ചില പ്രസ്താവനകള്‍ ഉണ്ടെന്നും ഖുറാന് മുടി മൂടുവാനെ പറയുന്നുള്ളു, മുഖം മൂടാന്‍ പറയുന്നില്ലെന്ന് ഇവര്‍ പറയുന്നു.
നേരത്തെ കെയ്റോ യൂണിവേഴ്സിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും, നേഴ്സുമാരും മുഖം മറയ്ക്കും പോലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചിരുന്നു. നിഖാബ് അടക്കമുള്ള വസ്ത്രങ്ങള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു.
Discussion about this post