മുംബൈ: മറാത്തികളുടേതല്ലാത്ത ഓട്ടോകള്‍ കത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. തിളങ്ങുന്ന നമ്പര്‍ പ്ലേറ്റുള്ള ഏതെങ്കിലും ഓട്ടോ നിങ്ങള്‍ കണ്ടാല്‍ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം കത്തിക്കണമെന്ന് താക്കറെ ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര നവ നിര്മാണ്സേനയുടെ പത്താം വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് താക്കറയുടെ വിവാദ പ്രസ്താവന.
സംസ്ഥാനത്ത് പുതുതായി 70,000 ഓട്ടോറിക്ഷകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും ശിവസേനയും ഓട്ടോറിക്ഷാ നിര്‍മാതാക്കളായ ‘ബജാജ്’ കമ്പനിക്ക് ഒത്താശ നല്‍കുകയാണെന്നും താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് പോയി ബി.ജെ.പി വന്നത് കൊണ്ട് ചിഹ്നം മാത്രമേ മാറിയിട്ടുള്ളൂവെന്നും ഇതില്‍ ഭേതം കോണ്‍ഗ്രസാണെന്നും താക്കറെ പറഞ്ഞു.
Discussion about this post