ബിടൗൺ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദർ. ഈ മാസം 30 നാണ് ചിത്രം എത്തുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ഇരുവരുടെയും പ്രായം സംബന്ധിച്ച് സോഷ്യൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സൽമാൻ. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്ന് നടൻ ചോദിച്ചു.
”ഞാനും ചിത്രത്തിലെ നായികയും തമ്മിൽ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?. രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവൾ വലിയ താരമാകുകയും ചെയ്താൽ ഞാൻ അവൾക്കൊപ്പവും ചേർന്ന് പ്രവർത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.’ സൽമാൻ ഖാൻ പറഞ്ഞു.
ഇതേ ചടങ്ങിൽ രശ്മിക മന്ദാനയുടെ ആത്മസമർപ്പണത്തെയും ജോലിയോടുള്ള ആത്മാർത്ഥതയെയും സൽമാൻ ഖാൻ പ്രശംസിച്ചു. രശ്മികയുടെ പെരുമാറ്റം തന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.. പുഷ്പ 2, സിക്കന്ദർ എന്നീ രണ്ട് പ്രധാന പ്രോജക്ടുകൾ ഒരേസമയം രശ്മിക എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. രശ്മിക പുഷ്പ 2 ന്റെ ഷൂട്ടിംഗ് വൈകുന്നേരം 7 മണി വരെ നടത്തി. രാത്രി 9 മണിക്ക് സിക്കന്ദർ സെറ്റിലേക്ക് വന്ന് രാവിലെ 6:30 വരെ ഞങ്ങളോടൊപ്പം ഷൂട്ട് ചെയ്യുമായിരുന്നു, തുടർന്ന് പുഷ്പയിലേക്ക് മടങ്ങുമായിരുന്നു. അവർക്ക് സുഖമില്ലായിരുന്നു. കാലൊടിഞ്ഞതിനുശേഷം, അവർ ഷൂട്ടിംഗ് തുടർന്നു, ഒരു ദിവസം പോലും റദ്ദാക്കിയില്ല. പല തരത്തിൽ, അവർ ചെറുപ്പത്തിലെ എന്നെ ഓർമ്മിപ്പിക്കുന്നു ‘ സൽമാൻ പറഞ്ഞു.
എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യരാജ്, കാജൽ അഗർവാൾ, കിഷോർ അടക്കം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം, സിനിമയുടെ ട്രെയ്‌ലറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ഥിരം സൽമാൻ ചിത്രത്തെ പോലെയാണ് സിക്കന്ദർ അനുഭവപ്പെടുന്നതെന്നും ട്രെയ്ലർ ഒരു തരത്തിലുമുള്ള ഹൈപ്പും സിനിമയ്ക്ക് നൽകുന്നില്ലെന്നും പ്രേക്ഷകർ കമന്റ് ചെയ്തു. രണ്ട് മണിക്കൂർ 20 മിനിറ്റാണ് സിനിമയുടെ ദൈർഘ്യമെന്നാണ് സൂചന
Discussion about this post