എറണാകുളം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാന്റെ റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സുപ്രിയ മോനോൻ. പൃഥ്വിയെ പരിഹസിക്കുന്നവരോടെല്ലാം ആളറിഞ്ഞ് കളിക്കെടാ എന്നാണ് പറയാനുള്ളത്. നമ്മൾ കണ്ട് മുട്ടിയ നാൾ മുതൽ സിനിമയെ പുതിയ ഉയരങ്ങളിൽ എത്തിക്കണമെന്ന സ്വപ്‌നത്തെക്കുറിച്ച് മാത്രമാണ് പൃഥ്വി പറഞ്ഞിരുന്നത്. ആ നിമിഷത്തിന് തൊട്ടടുത്തായി എത്തിയിരിക്കുന്നുവെന്നും സുപ്രിയ പറഞ്ഞു. പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
12 മണിക്കൂറിനുള്ളിൽ എംപുരാൻ ലോകമെമ്പാടുമുള്ള സിനിമാ പ്രേഷകരിലേക്ക് എത്തും. മറ്റാരും ഇതുവരെ നടത്താത്ത യാത്രയാണ് ഇത്. ഇതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നീ ഒരുപാട് വർക്ക് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എണ്ണമറ്റ മണിക്കൂറുകളിൽ എഴുതുന്നു, വീണ്ടും എഴുതുന്നു, ചർച്ചകൾ നടത്തുന്നു. ഭൂഖണ്ഡങ്ങളിൽ ഷൂട്ടിംഗിനായി പോകുന്നു. അപ്പോൾ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റം വല്ലാതെ ബാധിച്ചിരുന്നു. എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് കൃത്യതയോടെ നീ എല്ലാം നടപ്പിലാക്കി. നിന്റെ വ്യക്തമായ കാഴ്ചപ്പാടും നേത്വവുമാണ് ഇതിന് പിന്നിൽ എന്ന് ഞാൻ പറയും.
2006 ൽ നമ്മൾ കണ്ടത് മുതൽ നീ നിന്റെ സ്വപ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞിരുന്നത്. മലയാള സിനിമയെ പുതിയ ഉയരങ്ങളിൽ എത്തിക്കുക ആയിരുന്നു ആ സ്വപ്നം. ആ നിമിഷം ഇപ്പോൾ എത്തിയിരിക്കുന്നു. നാളെ എന്ത് സംഭവിച്ചാലും ഈ ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തിൽ കാണുന്നതുപോലെ ലക്ഷ്യവുമായി നീ മുന്നോട്ട് പോകുമ്പോൾ പിന്തുണച്ച് ഞാൻ ഉണ്ടാകും. നിനക്ക് വേണ്ടി കരഘോഷം ഉയർത്തും.
നീ ഇലുമിനാറ്റി അല്ല, അഹങ്കാരിയും താന്തോന്നിയും തന്റേടിയും ആയ ഭർത്താവ് ആണ്. നിന്റെ സ്വപ്‌നത്തെയും ധൈര്യത്തെയും പരിഹസിച്ചവർ ഉണ്ട്. അത് എനിക്ക് അറിയാം. അവരോട് എല്ലാം ഒന്നേ പറയാനുള്ളൂ. ആളറിഞ്ഞ് കളിക്കെടാ?.
Discussion about this post