തിരുവനന്തപുരം : വൈദ്യൂതി ചാർജ് കൂടുന്നു. ഏപ്രിൽ ഒന്ന് മുതൽ വൈദ്യൂതി ചാർജ് വർദ്ധിപ്പിക്കും . യൂണിറ്റിന് 12 പൈസ വച്ചാണ് വർദ്ധന. കഴിഞ്ഞ ഡിസംബറിൽ റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവാണ് ഏപ്രിലിൽ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വർദ്ധിപ്പിക്കും.
2025 26 സാമ്പത്തികവർഷത്തെ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും.ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർദ്ധനവ് . ഫിക്‌സഡ് ചാർജും അഞ്ച് മുതൽ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തിൽ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ബില്ലിൽ ഫിക്‌സഡ് ചാർജ് ഉൾപ്പെടെ 32 രൂപയാണ് കൂടുക. ചാർജ് വർദ്ധിക്കുന്നതിലൂടെ 357.28 കോടിയുടെ വർദ്ധനവാണ് കെഎസ്ബി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ഏപ്രിൽ മാസം യൂണിറ്റിന് ഏഴ് പൈസ വച്ച് ഇന്ധന സർചാർജും ഈടാക്കും .
വെള്ളക്കരത്തിൽ കേന്ദ്ര സർക്കാർ വ്യവസ്ഥാ പ്രകാരമുള്ള അഞ്ച് ശതമാനം വർദ്ധനമാണ് ഉണ്ടാവുക .നിരക്ക് വർദ്ധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത് . അങ്ങനെയെങ്കിൽ മൂന്നര മുതൽ 60 രൂപ വരെ വെള്ളത്തിന്റെ വിലയിൽ വർദ്ധവുണ്ടാകും.
Discussion about this post