എപ്പോഴും വീട് വൃത്തിയാക്കി ഫ്രഷാക്കി വയ്ക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര വൃത്തിയാക്കി റിഫ്രഷ്‌നർ ഉപയോഗിച്ചാലും ഇടയ്ക്ക് പ്ലാസ്റ്റിക് കത്തിച്ചത് പോലെയുള്ള മണം അനുഭവപ്പെടാറുണ്ടോ? അടുത്തെവിടെയോ ആരെങ്കിലും കത്തിച്ചതാണെന്ന് കരുതി നമ്മൾ അത് നിസാരമാക്കി തള്ളി കളയും.
വീടിനുള്ളിൽ അധികമായും പ്ലാസ്റ്റിക് കരിഞ്ഞതിന്റെ ഗന്ധം വരാറുള്ളത് ഇലക്ട്രിക്ക് വയറിങ് അബദ്ധങ്ങൾ കൊണ്ടാണ്. ശരിയായ രീതിയിൽ വയറിങ് ചെയ്തില്ലെങ്കിൽ ഇത് ചൂടാവുകയും തീ പിടിക്കാനും അല്ലെങ്കിൽ ഉരുകിപോകാനുമൊക്കെ സാധ്യതയുണ്ട്. ഇത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാനും സാധിക്കില്ല. ഇത്തരത്തിൽ വീടിനുള്ളിൽ ഗന്ധമുണ്ടായാൽ ഉടനെ പവർ ഓഫ് ചെയ്യുകയോ വിദഗ്ധരായ ഇലക്ട്രീഷ്യനെ വിളിക്കുന്നതോ ആണ് അഭികാമ്യം.
മറ്റൊന്ന് നാം ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളുടെ കാലപ്പഴക്കമാണ്. പൊടിപടലം അടിഞ്ഞുകൂടിയാലോ കേടുപാടുകൾ സംഭവിച്ചാലോ ഒക്കെ ഉപകരണം ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക് കത്തിച്ച മണം അനുഭവപ്പെടാറുണ്ട്.
Discussion about this post