ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ അപ്രതീക്ഷിത മരണം ആരാധകരെ ചില്ലറയൊന്നുമല്ല ഞെട്ടിച്ചത് .ഇപ്പോഴിതാ, വോൺ മരിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾഇത് സംബന്ധിച്ച് കൂടുതൽവിവരങ്ങൾ പുറത്ത് വരികയാണ്. വോണിന്‍റെ മുറിയിൽനിന്ന് ഇന്ത്യന്‍ നിര്‍മ്മിത ലൈംഗികഉത്തേജക മരുന്നുകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഉദ്ധാരണശേഷിക്കുറവുള്ളവര്‍ഉപയോഗിക്കുന്നതാണ് കാമാഗ്രയെന്നും വയാഗ്രയിലേതിന് സമാനമായ ഘടകങ്ങളാണ്ഇതിലുമുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അമിതമായ അളവിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതാകാം വോൺ മരിക്കാൻ കാരണമെന്നാണ് വിവരം . കാമാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്ന് വോണിന്‍റെ മൃതദേഹത്തിന് സമീപംഉണ്ടായിരുന്നതായാണ് വിവരം. വോണിന്‍റെ മരണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരില്‍ഒരാളാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.
2022 മാർച്ചിലാണ് തായ്ലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെ തുടന്ന് വോണിനെമരിച്ച നിലയിൽ കണ്ടെത്തിയത്. വോണിന്‍റെ മുറിയിൽ എത്തുമ്പോൾ രക്ത ഛർദ്ദിച്ച നിലയിലാണ്അദ്ദേഹത്തെ കണ്ടെത്തുന്നത്. സമീപത്തായി കാമാഗ്രയുടെ ബോട്ടിലും കണ്ടെത്തിയിരുന്നു.എന്നാൽമുകളിൽനിന്നുള്ള നിർദേശത്തെ തുടർന്ന് അത് അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും പേര്വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. വോണിനെ പോലെ മഹാനായ ഒരാളുടെ മരണംഇത്തരമൊരു കാരണത്തില്‍ അടയാളപ്പെടുത്തുന്നത് നീതികേടാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍തന്നോട് പറഞ്ഞുവെന്നും ഇതനുസരിച്ച് കാമാഗ്രയുടെ കുപ്പി താന്‍ മാറ്റുകയായിരുന്നുവെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായിറിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ്യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്.
Discussion about this post