ഡല്‍ഹി : യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ‘ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) ഡയറക്ടര്‍ ജനറലും നൊബേല്‍ സമ്മാന ജേതാവുമായ ആര്.കെ. പച്ചൗരിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.ടെറിയിലെ തന്നെ റിസര്‍ച് അനലിസ്റ്റ് നല്കിയ പരാതിയിലാണ് നടപടി.
എസ്എംഎസില്‍ കൂടിയും,വാട്സ് ആപ് സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവയിലൂടെയും പച്ചൗരി തന്നെു ശല്യപ്പെടുത്തിയെന്നാണ് 29 വയസ്സുള്ള യുവതി പരാതിയില്‍ പറയുന്നത് . ഇതേത്തുടര്‍ന്ന് സ്ത്രീയുടെ മാന്യതയ്ക്കെതിരെയുള്ള കടന്നുകയറ്റം, ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പച്ചൗരിക്കെതിരെ ചുമത്തിയിരിക്കുന്നത് .
അതേസമയം തനിക്കെതിരെയുള്ള ആരോപണം പച്ചൗരി നിഷേധിച്ചു .തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് അതില്‍ നിന്നയച്ച സന്ദേശങ്ങളാണ് പരാതിക്കൊപ്പം നല്‍കിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ചു പൊലീസ് കമ്മിഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും പൈൗരി പറഞ്ഞു .
പച്ചൗരി അധ്യക്ഷനായ ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് 2007-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കുവച്ചിട്ടുണ്ട്.
Discussion about this post