ആലപ്പുഴ ; സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് . പിണറായിയുടെ പ്രസ്താവന അത് അര്‍ഹിക്കുന്ന രീതിയില്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് വി.എസ് പറഞ്ഞു . താന്‍ കത്ത് അയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണ് . തന്റെ കത്തിന് പി.ബി നേതാക്കളാണ് മറുപടി നല്‍കേണ്ടത്. പൊളിറ്റ് ബ്യൂറോ നേതാക്കള്‍ എത്തുമ്പോള്‍ അവരോട് സംസാരിക്കുമെന്നും, മറുപടി മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും വി.എസ് പറഞ്ഞു .പരാമര്‍ശത്തിനിടെ പിണറായിയെ വിഎസ് ‘ അയാള്‍ ‘ എന്ന് വിശേഷിപ്പിച്ചിരുന്നു.
കേന്ദ്ര കമ്മറ്റിക്ക് വിഎസ് അയച്ച കത്ത് അനവസരത്തിലായിപ്പോയെന്നും, കടുത്ത അച്ചടക്ക ലംഘനമാണ് വി.എസ് തുടരുന്നതെന്നും പിണറായി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.വി.എസ് പാര്‍ട്ടി വിരുദ്ധമാനസികാവസ്ഥയിലേക്ക് തരം താണു പോയെന്ന് പിണറായി കുറ്റപ്പെടുത്തി .വിഭാഗീയ ഉദ്ദേശത്തോടെയാണ് വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ .വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റും സംസ്ഥാനസമിതിയും വിലയിരുത്തിയിരുന്നു . കത്തിലെ കാര്യങ്ങളെല്ലാം നേരത്തെ ചര്‍ച്ച ചെയ്തിരുന്നതാണ് .പൊറുക്കാനാകാത്ത അച്ചടക്ക ലംഘനത്തെത്തുടര്ന്ന വിഎസിനെ പൊളിറ്റ് ബ്യൂറോയില്‍ നിന്നും മാറ്റിയിരുന്നതായും പിണറായി പറഞ്ഞു .
Discussion about this post