ഹൈദരാബാദ്: കാണുന്ന സ്ഥലത്തെല്ലാം ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പണി കിട്ടും. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തെറ്റായ സ്ഥലത്താണെങ്കില്‍ ഇനി ജയിലില്‍ കിടക്കേണ്ടി വരും. ഹൈദരാബാദിലാണ് പുതിയ നിയമം.
പുതിയ നിയമം അനുസരിച്ച് അപകടകരമായ രീതിയിലോ അല്ലെങ്കില്‍ തടസമുണ്ടാക്കുന്ന തരത്തിലോ നഗരത്തില്‍ എവിടെയെങ്കിലും മൂന്നു തവണയില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ അവരെ കോടതിയില്‍ ഹാജരാക്കും. ചിലപ്പോള്‍ ജയിലില്‍ കഴിയേണ്ടിയും വരും.
ശ്രദ്ധയില്ലാത്ത പാര്‍ക്കിങ്ങ് മൂലം റോഡ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് ഒരു കരുതലുമില്ലാതെ തോന്നുന്നിടത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് തടയാനാണ് ട്രാഫിക് പൊലീസിന്റെ നീക്കം.
ഇതുവരെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 200 മുതല്‍ 1000രൂപ വരെയുള്ള പിഴ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇവര്‍ക്കെതിരെ ചാര്‍ജ് ഷീറ്റുകള്‍ ഫയല്‍ ചെയ്യുകയും കോടതിയില്‍ നിന്നും തടവുശിക്ഷ തേടുകയും ചെയ്യുമെന്ന് ട്രാഫിക്ക് അഡിഷണല്‍ കമ്മിഷണര്‍ ജിതേന്ദ്ര പറഞ്ഞു.
പാര്‍ക്കിങ്ങ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ കൂടാതെ അമിതവേഗതയില്‍ പോകുന്നവര്‍, മത്സരങ്ങള്‍ നടത്തുന്നവര്‍, സിഗ്‌നലുകള്‍ ലംഘിക്കുന്നവര്‍, ഫോണ്‍വിളിച്ചു കൊണ്ട് വണ്ടി ഓടിക്കുന്നവര്‍ എന്നിവര്‍ക്കും കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post