ഡല്‍ഹി: ല!ഡാക് സെക്ടറില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പാന്‍ഗോങ് തടാകത്തിന് സമീപമുള്ള ഇന്ത്യയുടെ ആറ് കിലോമീറ്റര്‍ ദൂരമാണ് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയത്.
വിവരമറിഞ്ഞ് ഇന്തോ ടിബറ്റന്‍ പൊലീസ് ഉടന്‍ തന്നെ പെട്രോളിങ് നടത്തി. തുടര്‍ന്ന് മണിക്കൂറുകളോളം ഇരു കൂട്ടരും നേര്‍ക്കു നേര്‍ നിലയുറപ്പിച്ചെങ്കിലും പിന്നീട് ചൈനീസ് സംഘം പിന്‍മാറുകയായിരുന്നു.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തില്‍ 11 സൈനികരാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പാന്‍ഗോങ് തടാകത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് കയ്യേറ്റം. പുതിയ നീക്കം ഇരുഭാഗത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് സംഭവം ഉണ്ടായത്.
ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും 90 കിലോമീറ്റര്‍ ചൈനീസ് പക്ഷത്തുമാണ്. നാല് വാഹനങ്ങളിലായാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടന്നത്. ശക്തമായ ആയുധങ്ങളുമായാണ് ചൈനീസ് സംഘം അതിര്‍ത്തി കടന്നത്. ഇന്തോ ടിബറ്റന്‍ പൊലീസും ആയുധങ്ങള്‍ കരുതിയിരുന്നു. കൂടാതെ പെട്രോളിങ്ങും ശക്തമാക്കി.
Discussion about this post