എടപ്പാള്‍: എടപ്പാള്‍ തണ്ട് പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് മരണം. എടപ്പാള്‍ സ്വദേശികളായ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4.30ന് തിരുമാലിയൂര് മൊടൂരിലെ ക്ഷേത്രത്തില്‍ താലം എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം.
രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.
പൊലീസില്‍ നിന്ന് രക്ഷപ്പെട്ടു വന്ന ടിപ്പര്‍, സ്ത്രീകള്‍ നില്ക്കുന്ന ഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post