പാകിസ്താന്റെ അഹങ്കാരത്തിന് തിരിച്ചടി തുടർന്ന് ഭാരതം. പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തീമഴ പെയ്യിക്കുകയാണ് ഇന്ത്യ തൊടുത്തുവിട്ട മിസൈലുകൾ. പ്രത്യാക്രമണത്തിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. പാക്കിനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചിരുന്നു.
നിലവിൽ പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലാഹോറിൽ,വാൾട്ടൺ വിമാനത്താവളത്തിനും നഗരത്തിലെ കന്റോൺമെന്റ് പ്രദേശത്തിനും സമീപം ഒന്നിലധികം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതി എന്നിവയുൾപ്പെടെയുള്ള പ്രധാന സൈനിക സ്ഥാപനങ്ങൾക്ക് സമീപമാണ് ഈ പ്രദേശങ്ങൾ. ആക്രമണം ശക്തമായതോടെ പാക് പ്രധാനമന്ത്രിയെ വസതിയിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post