വടകരയില്‍ കോണ്‍ഗ്രസ് നേതാവിനെയും വനിത കോണ്‍ഗ്രസ് ജീവനക്കാരിയേയും ഓഫിസ് മുറിയില്‍ അടച്ചിട്ട് അനാശാസ്യമെന്ന് വരുത്തി തീര്‍ത്ത് പോലിസിനെ വിളിച്ച് വരുത്തി കസ്റ്റഡിയിലെടുപ്പിച്ച സംഭവം വിവാദമാകുന്നു. പോലിസുമായി ഒത്ത് ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരമാണ് കോണ്‍ഗ്രസ് നേതാവിനെയും വനിതയേയും അപമാനിച്ചത്. നേതാവിനെയും വനിത ജീവനക്കാരിയേയും പോലിസ് കൊണ്ട് പോകുന്ന വീഡിയൊ ദൃശ്യങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു.
ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാല്‍ പോലും സദാചാരം ഇടിഞ്ഞ് വീഴുമെന്ന് കരുതുന്ന ഡിവൈഎഫ് ഐ നേതാക്കളുടെ മാന്യതയുടെ മുഖം മൂടിയാണ് അഴിഞ്ഞു വീണത് എന്നാണ് വിമര്‍ശനം. ആളുകള്‍ തടഞ്ഞ് വച്ചതില്‍ നിന്ന് രക്ഷപ്പെടുത്താനായിരുന്നു തങ്ങളെത്തിയത് എന്നാണ് പോലിസിന്റെ വിശദീകരണം. എന്നാല്‍ മുഖം മറക്കാന്‍ പോലും അവസരം നല്‍കാതെ പണ്ട് പേരെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പോലിസ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലിസ് തടഞ്ഞുമില്ല.
സദാചാര പോലിസിംഗിനെതിരെ കിസ് ഓഫ് ലൗവ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്ന ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകളുടെ കപടമുഖമാണ് ഇത്തരം സംഭവങ്ങളിലൂടെ പൊളിഞ്ഞ് വീഴുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ മാഫിയ ബന്ധത്തിനെതിരെ കാലങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തി വരികയായിരുന്ന കോണ്‍ഗ്രസ് നേതാവിനെ ആണ് അനാശ്യാസ്യം ആരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും, ഒരു പുരുഷനെയും സ്ത്രീയെയും ഒരു ഓഫീസ് മുറിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിന് എന്ത് അധികാരമാണ് ഉള്ളത് എന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഡി വൈ എഫ് ഐ നേതാവും പോലീസും തമ്മിലുള്ള ബന്ധത്തിനെതിരെ ഏകദിന ഉപവാസം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കോണ്‍ഗ്രസ് നേതാവിനെ കുടുക്കിയത് എന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവിനെ ഓഫിസ് മുറിയില്‍ അടച്ചിട്ടതും പോലിസിന് വരുത്തിയതും തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം.
Discussion about this post