ഇന്ത്യക്കെതിരായ പാകിസ്താന്റെ ആക്രമണത്തിൽ തുർക്കിയുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് സുരക്ഷാ സേനകൾ. തുർക്കി 350-ലധികം ഡ്രോണുകൾ ഉപയോഗിച്ച് മാത്രമല്ല, ഓപ്പറേറ്റർമാരെയും ഉപയോഗിച്ച് പാകിസ്താനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി രണ്ട് തുർക്കി സൈനിക പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയ്ക്കെതിരായ ഡ്രോൺ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ തുർക്കി ഉദ്യോഗസ്ഥർ പാക് ആർമി ഉദ്യോഗസ്ഥരെ സഹായിച്ചതായാണ് വിവരം. ഇന്ത്യയ്ക്കെതിരെ പാകിസ്താൻ ബെയ്രക്തർ ടിബി2, വൈഐഎച്ച്എ ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം തുർക്കിയുടെ പ്രതിരോധ ഉദ്യോഗസ്ഥർ ആക്രമണത്തിൽ സഹകരിച്ചോയെന്നാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ പരിശോധിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്. യുഎവി വിഭാഗത്തിൽ ഉൾപ്പെടുന്ന സോങ്കർ ഡ്രോണുകൾ തുർക്കിയുടേതാണെന്നത് അതീവ ജാഗ്രതയോടെയാണ് രാജ്യത്തെ സുരക്ഷാ വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്.











Discussion about this post