അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർഖാൻ മുതാഖിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല സംഭാഷണമാണിത്.
ഓപ്പറേഷൻ സിന്ദൂറിനിടെ അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ മിസൈൽ പതിച്ചുവെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. എന്നാൽ പാകിസ്താൻ ഈ അവകാശവാദം മേയ് 10ന് അഫ്ഗാൻ നിഷേധിച്ചിരുന്നു.
തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകളിലൂടെ ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമിടയിൽ വിള്ളലുണ്ടാക്കാൻ പാകിസ്താൻ നടത്തിയ ശ്രമങ്ങളെ അഫ്ഗാൻ ശക്തമായി നിഷേധിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ജയ്ശങ്കർ പറഞ്ഞു. ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാൻ സർക്കാർ അപലപിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി സംഭാഷണം നടത്തിയതായി എസ്.ജയശങ്കർ സോഷ്യൽമീഡിയയിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓർമിപ്പിച്ച ഇന്ത്യ, അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയും വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ചയായി. അഫ്ഗാനിസ്ഥാനിലുള്ളവർക്ക് കൂടുതൽ വീസകൾ ചികിത്സാ ആവശ്യങ്ങൾക്കായി നൽകുന്നതും, ജയിലുകളിലുള്ളവരുടെ മോചനവും ചർച്ചയായി.









Discussion about this post