ഇക്കഴിഞ്ഞ മെയ് പതിമൂന്നിന് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീമിനെ ചാരവൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഭാരത സർക്കാർ “പേഴ്‌സണ നോൺ ഗ്രാറ്റയായി” (അഥവാ സ്വീകാര്യനല്ലാത്ത വ്യക്തി) പ്രഖ്യാപിച്ചിരുന്നു.
അഹ്‌സാനുമായി ബന്ധപ്പെട്ട അന്വേഷണമാണ് തുടർന്ന് ആറു പേരുടെ അറസ്റ്റിലേക്ക് നീങ്ങിയത്. ഇതിൽ ചർച്ച ചെയ്യപ്പെടുന്നത് യൂ ട്യൂബറായ ജ്യോതി മൽഹോത്ര എന്ന ഹിന്ദു പഞ്ചാബി സ്ത്രീയുടേതും. ജ്യോതിയുമായി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാക്കി അഞ്ചു പേരുടെയും പേരുകൾ ബന്ധപ്പെട്ടിട്ടുമുണ്ട്.
ശ്രദ്ധിച്ചിട്ടുണ്ടോ പ്രവ്യത്തി, അന്തർദേശീയ കള്ളക്കടത്തു പ്രത്യേകിച്ചും ലഹരിക്കടത്തു തുടങ്ങിയവയിൽ കഴിഞ്ഞ കുറേക്കാലമായി പിടിക്കപ്പെടുന്നത് ഹിന്ദു സ്ത്രീകളാണ്. ഇതു എന്ത് കൊണ്ടാവാമെന്ന് മനസ്സിലാക്കാൻ ഈ കേസ് തന്നെ ഒന്ന് പഠിക്കാം. ജ്യോതി റാണി/ മൽഹോത്ര അത്യാവശ്യം വൈറൽ ആയുള്ള 377K സബ്‌സ്‌ക്രൈബർമാരുള്ള വളരെയധികം ഫോളോവേഴ്‌സുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യൂ ട്യൂബ് ചാനൽ നടത്തുന്നവരാണ്. ഒരു ട്രാവൽ വ്ലോഗറിന് മറ്റുള്ളവരെ അപേക്ഷിച്ചു സ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതി കിട്ടുക പ്രയാസമുളള കാര്യമല്ല. അതുപോലെ ഇടങ്ങളിലെ വ്യക്തികളുമായി സ്ഥലത്തെ പറ്റി കൂടുതൽ സംസാരിക്കാനും അല്പം മിടുക്കുണ്ടെങ്കിൽ കുറച്ചു കൂടുതൽ അറിവുകളും ചിത്രങ്ങളും പകർത്താനും സാധിക്കും.
എഫ്‌ഐആർ പ്രകാരം, വിസയ്ക്ക് അപേക്ഷിക്കാൻ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ എത്തിയപ്പോഴാണ് ജ്യോതി ഡാനിഷ് എന്ന അഹ്‌സാൻ-ഉർ-റഹീമിനെ കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, അവർ അയാളുമായി ബന്ധം പുലർത്തുകയും പിന്നീട് രണ്ടു തവണ പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തു. സന്ദർശന വേളയിൽ, അലി അഹ്‌വാൻ എന്ന വ്യക്തിയെ അവർ കണ്ടുമുട്ടി. അയാൾ അവൾക്ക് താമസ സൗകര്യം ഒരുക്കുകയും പാകിസ്ഥാനിലെ ഇന്റലിജൻസ്, സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തുവാൻ സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തു. ഇയാളിലൂടെ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളായ (പിഐഒ)ഷാക്കിർ, റാണ ഷഹബാസ് എന്നീ രണ്ട് പേരെ കൂടി ജ്യോതി പരിചയപ്പെടുകയും ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷവും വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അവരുമായി ബന്ധം തുടരുകയും ചെയ്തു. രസകരമായ കാര്യം ഇവരുടെ പേരൊക്കെ അവർ ഫോണിൽ വ്യാജ ഹിന്ദു പേരുകളിലാണ് സേവ് ചെയ്തിരുന്നത് എന്നതാണ്.
ഒരു പിഐഒയുമായി അവർ അടുത്ത ബന്ധത്തിലേർപ്പെട്ടതായും അയാളോടൊപ്പം ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോലും പോയതായും എഫ്‌ഐആർ ഇൽ പറയുന്നുണ്ട്. പാകിസ്ഥാനിലേക്കുള്ള അവരുടെ സന്ദർശനങ്ങൾ ഇതിനകം തന്നെ അവരെ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാക്കിയിരുന്നു. ജ്യോതിയെ കൂടാതെ, പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള 32 വയസ്സുള്ള വിധവയായ ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27 ന്, വിസയ്ക്ക് അപേക്ഷിക്കാൻ ഗുസാല ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ സന്ദർശിച്ചു. അവിടെ വച്ച് അവൾ അഹ്‌സാനെ കണ്ടുമുട്ടുകയും പതിവായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് ആ സംസാരം ചാറ്റുകളിലൂടെയും വീഡിയോ കോളുകളിലൂടെയും പ്രണയബന്ധമാവുകയും വിവാഹ വാഗ്ദാനം നൽകി, വാട്‌സ്ആപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് മാറുന്നതാണ് സുരക്ഷിതമെന്ന് അവളെ വിശ്വസിപ്പിച്ചു പിന്നീടുള്ള സംഭാഷണങ്ങൾ അതിലായി.
ക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം അയയ്ക്കാൻ തുടങ്ങി. പതിനായിരവും ഇരുപതിനായിരവും ഒക്കെ അയച്ചതിനു ശേഷം പല ആളുകൾക്കായി 500 മുതൽ മൂവായിരം വരെയുള്ള ചെറിയ തുകകൾ അവളെ കൊണ്ടു പലർക്കും തിരിച്ചയപ്പിച്ചു. പതിയെ പതിയെ കണ്ണികളോട് അടുപ്പിക്കുന്ന രീതി.
ഏപ്രിൽ 23 ന്, ഗുസാല പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് പോയത് മലേർകോട്‌ലയിൽ നിന്നു തന്നെയുള്ള മറ്റൊരു വിധവയായ സുഹൃത്ത് ബാനു നസ്രീനയോടൊപ്പം. അഹ്‌സാൻ തന്റെ അടുത്ത ഇരയെ ആദ്യത്തെ ഇരയെ കൊണ്ടു തന്റെ അടുത്തേക്ക് എത്തിച്ചു. അയാൾ അവർക്കായി പാകിസ്താനിലേക്ക് വീണ്ടും വിസ സൗകര്യമൊരുക്കി. ഇനി കേസിൽ അറസ്റ്റിലായ മറ്റുള്ളവർ അഹ്‌സാനുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവർത്തനങ്ങളിലും സഹകരിച്ചവരാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ഹരിയാനയിൽ നിന്നുള്ള മൂന്നാമത്തെ വ്യക്തിയാണ് ജ്യോതി റാണി എന്ന ജ്യോതി മൽഹോത്ര. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പാനിപ്പത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ നൗമാൻ ഇലാഹിയെ ചൊവ്വാഴ്ചയും, പട്യാല കോളേജിലെ വിദ്യാർത്ഥിയായ കൈതലിൽ നിന്നുള്ള 25 കാരനായ ദേവേന്ദർ സിംഗ് ധില്ലനെ മെയ് 12 നും അറസ്റ്റ് ചെയ്തു.പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യുകയും ഫണ്ട് കൈമാറുകയും 2025 ഡിഫൻസ് എക്‌സ്‌പോ സന്ദർശിക്കുകയും ചെയ്ത അർമാനും സാമ്പത്തിക ഇടപാട് നടത്തിയ മലേർകോട്‌ലയിൽ നിന്നുള്ള യമീൻ മുഹമ്മദുമാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവർ..
ഇനി എന്തുകൊണ്ട് ഇവർ എന്ന് നോക്കിയാൽ വ്യക്തമായി മനസിലാകുന്ന ഒന്നുണ്ട്. വൈകാരികമായും സാമ്പത്തികമായും ലൈംഗികവുമായ ചൂഷണം നടത്തി ബ്ലാക്ക് മെയിൽ ചെയ്തു ഇരയെ കൈപ്പിടിയിൽ ഒതുക്കുന്ന രീതിയാണ് പൊതുവെ ടെററിസത്തിനു കാലങ്ങളായി ഉപയോഗിക്കുന്നത്. ഇസ്ലാമിക തീവ്രവാദം ആണെങ്കിൽ മുഖ്യമായും ചതിയും ലൈംഗിക ചൂഷണവുമാണ്.
ഇവരെ പോലുള്ള സാധാരണക്കാർക്ക് എങ്ങനെ സെൻസിറ്റീവ് ഡാറ്റാ കിട്ടും എന്നതാണ് ഇനി ചോദ്യം. സെൻസിറ്റീവ് ഡാറ്റാ എന്നത് ആപേക്ഷികമായ ഒന്നാണ്. മറ്റുള്ളവർക്ക് സാധാരണം എന്ന് തോന്നുന്ന ഒന്ന് രാജ്യ സുരക്ഷയെ സംബന്ധിച്ച് സെൻസിറ്റീവ് ഡാറ്റാ ആയിരിക്കും.
ഓർത്തു നോക്കൂ.. കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് ഫേസ്ബുക് സുഹൃത്തിന്റെ നിർബന്ധത്തിൽ യുദ്ധ കപ്പലിന് മുന്നിൽ നിന്ന് എടുത്ത സെൽഫിയാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതെയാക്കിയത്. അയാൾ അറിഞ്ഞു പോലുമുണ്ടായി കാണില്ല ചെയ്യുന്നത് രാജ്യദ്രോഹമാണ് എന്നത്.. ഒന്നിൽ നിന്ന് അനേകം ഫോട്ടോയിലേക്ക് എത്തിയപ്പോൾ പോലും അയാൾക്ക് മനസ്സിലായില്ല.
ചാരപ്രവ്യത്തിക്ക് ആദ്യം വേണ്ടത് ആ വിഷയത്തേക്കുറിച്ച് അടിസ്ഥാന അറിവുകളാണ്. അതിൽ നിന്ന് പിടിച്ചു കയറിയാണ് ‘critical data’ യിലേക്ക് എത്തുക. അങ്ങനെ വരുമ്പോൾ ഈ basic data ഒരു സെൻസിറ്റീവ് ഡാറ്റാ ആയി മാറുകയാണ്. ഉദാഹരണമായി 2008 ലെ മുംബൈ ഭീകരാക്രമണം എടുക്കാം. തീവ്രവാദികൾ ലക്ഷ്യമിട്ട CST റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ താജ് ഹോട്ടൽ.. ഒന്ന് ഗൂഗിളിൽ തപ്പിയാൽ കിട്ടാവുന്നതേയുള്ളൂ.. എന്നാൽ അവർക്ക് അതിനടുത്തു വേണ്ട hideouts, ഇടവഴികൾ അറിയണമെങ്കിൽ ആ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലങ്ങളുടെ ഫോട്ടോസ് വീഡിയോസ് ഒക്കെയാണ് ഉപകാരപ്പെടുക. ഒരു ട്രാവൽ വ്ലോഗ്ഗർ അവിടെയാണ് ഉപകാരമാകുക.
ഇനി ഒരു കണ്ടോന്മെന്റ് ഏരിയ അല്ലെങ്കിൽ ഒരു നേവൽ ബേസ് ആണെങ്കിൽ എങ്ങനെ ആയിരിക്കും.. നേവൽ ബേസിന്റെ, കണ്ടോന്മെന്റിന്റെ ഏരിയയിൽ മാത്രമേ ഫോട്ടോയും വിഡിയോയും എടുക്കുന്നത് വിലക്കപ്പെട്ടിട്ടുള്ളൂ. അതിന് തൊട്ടടുത്തുള്ള സ്ഥലങ്ങൾ അവിടെ നിന്ന് ഉദ്യോഗസ്ഥർ പോകുന്ന ഇടം ഇതൊക്കെ ഫോട്ടോ എടുക്കുന്നത് നിരോധിക്കപ്പെട്ടിട്ടില്ല.
വെറുതെ ഒരു രസത്തിനു വീട് കണ്ടോൺമെന്റ് ഏരിയക്കു അടുത്താണല്ലോ, അവിടെ നിന്നൊരു ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തേ എന്നൊരു നിർദോഷമായ ആവശ്യം സൗഹൃദത്തിന്റെ പുറത്തു മറ്റൊന്നും ആലോചിക്കാതെ ചെയ്യുന്ന സാധാരണക്കാരൻ ട്രാപ്പിലാകും. പിന്നെ അത് കുറ്റമായി പുറത്തറിയാതെയിരിക്കാൻ പിന്നീടുള്ള അവരുടെ അവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ സമ്മർദിതനുമാകും.
വെറുമൊരു പി ജി വിദ്യാർത്ഥി കണ്ടോൺമെന്റ് ഏരിയയുടെ ഫോട്ടോ എടുത്തു കൊടുക്കുമ്പോൾ ഇത്രയും വലിയൊരു ചതിയിൽ പെടുകയാണെന്ന് ചിന്തിച്ചു കാണുമോ.
സ്ത്രീകൾ ആണെങ്കിൽ പ്രണയമെന്ന നാടകവും പിന്നീടുള്ള വിശ്വാസത്തിന്റെ പുറത്തുള്ള ലൈംഗിക ബന്ധവും കൂടെയായാൽ ഊരി പോരാൻ പറ്റാത്ത രീതിയിൽ പെട്ട് പോകും. അല്ലെങ്കിൽ അവർ വിദഗ്ദമായി ചതിയെ ഭംഗിയുള്ള പ്രണയമായികണ്ടു തുടരും. ഗുസാലക്കും ജ്യോതിക്കും ഒക്കെ പറ്റിപ്പോയത് അതാണ്.പാകിസ്ഥാൻ എംബസിയിലെ സുന്ദരനായ ഉദ്യോഗസ്ഥനോട് തോന്നിയ ഒരു ക്രഷ് പ്രണയമായതും എളുപ്പത്തിൽ കാശുണ്ടാക്കുന്നതോടൊപ്പം പ്രിയപ്പെട്ടവന്റെ സഹായവും രാജ്യസ്നേഹത്തേക്കാൾ വലുതായി പോയി.
ഹിന്ദുക്കളെ ഇരയാക്കുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്. അത് ഹിന്ദുക്കൾ രാജ്യത്തിനു എതിരായി, പാകിസ്ഥാന് അനുകൂലമായി, ഇസ്ലാം തീവ്രവാതത്തിന് അനുകൂലമായി ഒന്നും ചെയ്യില്ല എന്ന സർക്കാരിന്റെ ഏജൻസികളുടെ വിശ്വാസമാണ്. ആ വിശ്വാസത്തെയാണ് പാകിസ്ഥാൻ മുതലാക്കുന്നത്.വൈകാരിക ബന്ധങ്ങൾ, പണം, വിലപിടിപ്പുള്ള സമ്മാനങ്ങൾ, വ്യാജ വിവാഹ വാഗ്ദാനങ്ങൾ എന്നിവയിലൂടെ മതപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ദുർബലരായ വ്യക്തികളെ വഴിതെറ്റിച്ചു ഒരു വലിയ ചാരവൃത്തിയുടെ ഭാഗമാക്കുന്ന ചതിയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിത്.
വിവാഹബന്ധം തകർന്നവർ, വിധവകൾ, ഒറ്റപ്പെടലും ദാരിദ്ര്യവും അനുഭവിക്കുന്നവർ ഇവരൊക്കെ വളരെ ‘vulnerable’ ആയ വിഭാഗമാണ്. അങ്ങനെയുള്ളവരെ ചതിയുടെ ഇരയാക്കാൻ എളുപ്പവുമാണ്. ചിന്തിക്കേണ്ടത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹമാണ്.. കൂട്ടത്തിൽ ഒന്നിന്റെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ വീഴുമ്പോൾ താങ്ങാവുന്നതിനു പകരം ഒറ്റപ്പെടുത്താതെ ഇരിക്കുക. കഴുകക്കണ്ണുമായി ചതിയന്മാർ വട്ടമിട്ടു പറക്കുന്നുണ്ടാകും. സെക്സ് മുതൽ തീവ്രവാദം വരെയുള്ള കെണിയൊരുക്കി കാത്തിരിക്കയാവും. അവരെ കൊത്തിപ്പറിക്കാനുള്ള സാമൂഹിക സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് ഈ സമൂഹമാണ്.
Discussion about this post