കൊല്ലപ്പെട്ട ദിവസവും കുഞ്ഞിനെ പീഡിപ്പിച്ചു,ഒന്നരവർഷമായുള്ള ക്രൂരത;അറസ്റ്റിലായത് അച്ഛന്റെ സഹോദരൻ

Published by
Brave India Desk

കൊച്ചി: മൂന്നുവയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്. കുഞ്ഞിനെ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുഞ്ഞ് കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികവൈകൃതം നടത്തിയിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.

വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ സഹോദരൻ. ഇത് മുതലെടുത്താണ് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു.

പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനിൽ വെച്ചുതന്നെ ഫോൺ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങൾക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം.

കുട്ടിയെ അമ്മ എറിഞ്ഞു കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

 

 

Share
Leave a Comment

Recent News