വിദേശമദ്യം കടത്താൻ ഉപയോഗിച്ച കുതിരയെ പിടികൂടി പോലീസ്. കുതിരയുടെ ശരീരത്ത് നിന്ന് 50 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുതിരയെ കണ്ടത്തിയത്. മദ്യക്കടത്തുകാർ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരാൻ ജില്ലയിലാണ് സംഭവം.
ഗന്ധക് ദിയാര പ്രദേശത്താണ് പോലീസ് റെയ്ഡ് നടത്തിയത്. ദിയാര മേഖലയിൽ കളളക്കടത്തുകാർ ബൈക്കുകൾക്ക് പകരം കുതിരകളെ ഉപയോഗിച്ച് മദ്യം കടത്തുന്ന രീതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കുതിരയെ കൃത്യമായി പരിപാലിക്കാൻ കഴിയുന്ന ആൾക്ക് കൈമാറാനാണ് പോലീസിന്റെ തീരുമാനം. ഇയാളുടെ വിവരങ്ങൾ കോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി നിരവധി തവണ കുതിരയെ കോടതിയിൽ ഹാജരാക്കേണ്ടി വരും. അതിനു കൂടി തയ്യാറാകുന്നയാൾക്കായിരിക്കും കുതിരയെ നൽകുക.
Discussion about this post