ന്യൂഡൽഹി : കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
ദേശീയപാത നിർമ്മാണം 2025ൽ തന്നെ പൂർത്തിയാക്കണമെന്ന് പിണറായി വിജയൻ നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഈ വർഷം ഡിസംബറിനകം തന്നെ നിർമ്മാണം ജോലികൾ മുഴുവൻ പൂർത്തിയാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാനം നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്നും പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങൾക്ക് പോസിറ്റീവായ പ്രതികരണമാണ് കേന്ദ്ര ഗതാഗത മന്ത്രി നൽകിയത് എന്നാണ് സൂചന.
Discussion about this post