രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 4866 ആയി. ഇതിൽ 1487 രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തുടനീളം ഇന്ന്(വ്യാഴം) മോക്ഡ്രിൽ നടത്താൻ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. രോഗവ്യാപനമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക, ഓക്‌സിജൻ വിതരണവും വെന്റിലേറ്റർ സംവിധാനവും മരുന്നുകളും ഉറപ്പുവരുത്തുക തുടങ്ങിയവയ്ക്ക് സജ്ജമാക്കുകയാണ് മോക്ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്.
അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ഡൽഹിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Discussion about this post