സോഷ്യൽമീഡിയയിൽ ഹിറ്റായി സപ്പോർട്ട് ടാറ്റ. ടാറ്റയുടെ ബ്രാൻഡുകൾക്ക് എതിരെ ബഹിഷ്‌കരണ ക്യാംപെയിന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌ഐഒയ്ക്ക് മറുപടിയായാണ് പുതിയ ട്രെൻഡിംഗ്. ബഹിഷ്‌കരണാഹ്വാനത്തിനെതിരെ സൂഡിയോയിൽ ഷോപ്പിങ് നടത്തി ബിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് നിരവധിപ്പേരാണ് ടാറ്റയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്
പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തത്തിൽ പുതു വസ്ത്രങ്ങളെടുക്കുമ്പോൾ സാറ, ടാറ്റ, സൂഡിയോ തുടങ്ങിയ ആഗോള ബ്രാന്റുകളെ ഒഴിവാക്കാനാണ് സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഹ്വാനം. ഇസ്രയേൽ സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള സൂഡിയോ ഔട്ട്‌ലറ്റിലേക്ക് എസ്‌ഐഒ കഴിഞ്ഞ ദിവസം ബഹിഷ്‌കരണ മാർച്ചും സംഘടിപ്പിച്ചിരിരുന്നു
സൂഡിയോ ബ്രാൻഡുകൾക്ക് പുറമെ അഡിഡാസ്, എച്ച് ആൻ എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയിൻ, വിക്ടോറിയ സീക്രട്ട്, ടോം ഫോർഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോർ, ഷനേൽ തുടങ്ങി ആഗോളതലത്തിൽ പ്രശസ്തമായ നിരവധി ബ്രാൻഡുകളെ ഒഴിവാക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post