എറണാകുളം : ഉണ്ണി മുകുന്ദനും മുൻ മാനേജരും തമ്മിലുള്ള തർക്കത്തിൽ വിപിൻ കുമാറിനെതിരെ അമ്മ സംഘടന. വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അമ്മ വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്നാൽ വിപിൻ പറയുന്നത് കള്ളമാണ്. അദ്ദേഹം ഒരു മാപ്പും പറഞ്ഞിട്ടില്ല എന്നും അമ്മ പ്രതിനിധി ജയൻ ചേർത്തല വ്യക്തമാക്കി.
അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല. സൗഹൃദത്തിന്റെ പ്രശ്നങ്ങളാണുണ്ടായത്. മാന്യത കൊണ്ടാണ് ഉണ്ണി മുകുന്ദൻ പിന്നീട് പ്രതികരിക്കാഞ്ഞത്. ക്ഷമാപണങ്ങളോ മാപ്പുപറച്ചിലോ നടന്നിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും അമ്മ പ്രതിനിധി വ്യക്തമാക്കി.
ഉണ്ണി മുകുന്ദനും വിപിൻ കുമാറുമായി നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിപിനെതിരെ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
Discussion about this post