ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫീസറെ പിടികൂടി വിജിലൻസ്. 2021 ബാച്ച് ഐഎഎസ് ഓഫീസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷംരൂപ കണ്ടെടുത്തു. കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടറാണ് ഇയാൾ.
20 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ബിസിനസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയായിരുന്നു. വാങ്ങിയ പണം മേശയ്ക്കുള്ളിൽ വയ്ക്കുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപ കൂടി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
സബ്കളക്ടറുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ ഒരു ക്വാറി ഉടമയാണ് പരാതിക്കാരൻ. ഇയാളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിൽ പരാതി നൽകി. 20 ലക്ഷം രൂപയായിരുന്നു ചോദിച്ചത്. ഇതോടെ ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു.
Discussion about this post