കെ-പോപ് ആരാധകർക്ക് സന്തോഷ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷ. ജനപ്രിയബ്രാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് സംഘത്തിലെ ആർഎമ്മും വിയും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്.
2023 ഡിസംബറിലാണ് ഇരുവരും സൈന്യത്തിൽ ചേർന്നത്. ഹ്വാചിയോണിലെ 15-ആം ഇൻഫൻട്രി ഡിവിഷനു കീഴിലുള്ള മിലിട്ടറി ബാൻഡിൽ ആർഎം സേവനമനുഷ്ഠിച്ചപ്പോൾ ചുഞ്ചിയോണിലെ സെക്കൻഡ് കോർപ്സ് മിലിട്ടറി പൊലീസ് യൂണിറ്റിന്റെ സ്പെഷ്യൽ ഡ്യൂട്ടി ടീമിൽ (എസ്‌ഡിടി) ചേർന്ന് വി യും പ്രവർത്തിച്ചു.
അതേസമയം, ജൂൺ 11 ന് ബിടിഎസ് താരം ജിമിനും ജങ്കൂക്കും സൈനിക സേവനം കഴിഞ്ഞ് മടങ്ങിയെത്തും . ജൂൺ 21 ന് ബിടിഎസിലെ അവസാന അംഗമായ സുഗയും മടങ്ങിയെത്തും. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാൻഡാണ്.
Discussion about this post