ന്യൂഡൽഹി : കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമസ്ഥരായ എംഎസ്എസി എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച 48 മണിക്കൂറിനകം നീക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം വ്യക്തമാക്കി എംഎസ്എസി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി.
മെയ് 25നാണ് വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്ത് വെച്ച് മുങ്ങിയത്. ഈ കപ്പൽ അപകടത്തെ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ എംഎസ് സി എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചിട്ടുണ്ട്. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്. ബാക്കി ചോർച്ച കൂടി തടയാൻ പുതിയ 12 അംഗസംഘം കൂടി ഇന്ന് ദൗത്യത്തിൽ ചേരും.
എംഎസ്‌സി എൽസ 3 കപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്‌നറുകൾ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലായി അടിഞ്ഞു. അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. കൊച്ചി തീരത്തുണ്ടായ ഈ കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ,സൃഷ്ടിക്കും എന്നാൽ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post