ജമ്മുകശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു ഭീകരനെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ മുഹമ്മദ് ഭീകരനാണെന്നാണ് വിവരം.
ഓപ്പറേഷൻ ബിഹാലി എന്ന് പേരുനൽകിയിരിക്കുന്ന സൈനിക ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്.സുരക്ഷാ സേനയ്ക്ക് പ്രത്യേക രഹസ്യാന്വേഷണം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നും ഇന്ന് രാവിലെയാണ് ഇത് ആരംഭിച്ചതെന്നും സൈന്യം അറിയിച്ചു.
അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മുകശ്മീരിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പോലീസ് സേനയെ അടക്കം പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
Discussion about this post