തിരുവനന്തപുരം: ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.
രാവിലെ നടന്നത് ഉഭയകക്ഷി ചര്‍ച്ചയല്ല. മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ സീറ്റുകള്‍ക്കായി കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്ഥിയെഅംഗീകരിക്കില്ലെന്ന് താമരശേരി രൂപതയും മലയോര വികസന സമിതിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലീഗും.
കായംകുളത്ത് മത്സരിക്കണമെന്ന നിലപാടില്‍ ജെഡിയു ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വിജയസാധ്യത ഇല്ലാതെ നാല് സീറ്റുകളാണ് ഇപ്പോഴുള്ളത്. നേമത്തിന് പകരം കോവളം തന്നെ വേണമെന്ന ആവശ്യവും ജെഡിയു മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനോടും കോണ്‍ഗ്രസിന് വിയോജിപ്പില്ല.
Discussion about this post