ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബെർഗ്. തുടർന്ന് സക്കർബെർഗിനോട് ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ നിർദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അതീവ രഹസ്യ സ്വഭാവമുള്ള മീറ്റിംഗിലേക്ക് സക്കർബർഗ് എത്തിയതുകണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. ഇതോടെ സക്കർബെർഗിനോട് ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ ട്രംപ് നിർദേശിച്ചെന്നാണ് വിവരം. എയർഫോഴ്സിൻറെ നെക്സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് നടന്ന അതീവ സുപ്രധാന ചർച്ചയ്ക്കിടെയാണ് സക്കർബെർഗ് അപ്രതീക്ഷിതമായി കടന്നു ചെന്നത്. ഇതു കണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഞെട്ടി
് സക്കർബെർഗിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ട്രംപിന്റെ അഭ്യർത്ഥന പ്രകാരം, അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബെർഗ് കടന്നുചെന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. പിന്നീട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി സക്കർബർഗ് കാത്തിരുന്നു. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപും-സക്കർബെർഗും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post