ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വിക്ഷേപിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന് ആണവ പോർമുന ഉണ്ടാകുമോ എന്ന് നിർണ്ണയിക്കാൻ തന്റെ രാജ്യത്തെ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരു ഉന്നത സമ്മതിച്ച് പാകിസ്താനിലെ ഉന്നത നേതാവ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉപദേഷ്ടാവായ റാണ സനാവുള്ളയാണ് പാകിസ്താന് ചിന്തിക്കാനുള്ള സമയം പോലും ലഭിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചത്.
ഇന്ത്യ നൂർ ഖാൻ വ്യോമതാവളത്തിൽ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോൾ, വരുന്ന മിസൈലിൽ ആണവ പോർമുന ഉണ്ടാകുമോ എന്ന് വിശകലനം ചെയ്യാൻ പാക സൈന്യത്തിന് 30-45 സെക്കൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറും 30 സെക്കൻഡിനുള്ളിൽ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നത് അപകടകരമായ സാഹചര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആണവയുദ്ധമുന ഉപയോഗിക്കാതിരുന്നതിലൂടെ അവർ നല്ല കാര്യങ്ങൾ ചെയ്തു എന്ന് ഞാൻ പറയുന്നില്ല, എന്നാൽ അതേ സമയം ഈ ഭാഗത്തുള്ള ആളുകൾക്ക് അത് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്, ഇത് ആഗോള ആണവയുദ്ധത്തിന് കാരണമായേക്കാവുന്ന ആദ്യത്തെ ആണവായുധം വിക്ഷേപിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post