കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ്. കാലാകലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായിസഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
അപകടത്തിൽ തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ്സൂപ്രണ്ട് ജയകുമാര്‍ വ്യക്തമാക്കി. തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണമായ ഉത്തരവാദിത്തംഏറ്റെടുക്കുന്നുവെന്നും മന്ത്രിമാരടക്കമുള്ള സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ വിവരങ്ങള്‍കൈമാറിയത് താനാണെന്നും അവിടുണ്ടായിരുന്ന ഉദ്യാഗസ്ഥരുമായി സംസാരിച്ചതിന് ശേഷമാണ്കെട്ടിടത്തിനുള്ളൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്നും മെഡിക്കൽകോളേജ് സൂപ്രണ്ട് പറഞ്ഞു.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്നസ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം.
Discussion about this post