പരമപ്രധാനമായ 71 ജീവൻരക്ഷാ മരുന്നുകളുടെ വിലനിയന്ത്രണവുമായി കേന്ദ്രസർക്കാർ. മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ,അലർജി,ഡയബറ്റിക് മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ പിടിച്ചുനിർത്തിയത്. മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസറിനുള്ള മരുന്നായ റിലയൻസ് ലൈഫ് സയൻസിന്റെ ട്രാസ്റ്റുസുമാബ് ആണ് ഇതിൽ പ്രധാനം. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) ഒരു വയലിന് 11,966 രൂപയായാണ് ഇതിന്റെ വില നിശ്ചയിച്ചത്.
പെപ്റ്റിക് അൾസറിനുള്ള കോംബിനേഷൻ മരുന്നുകളായ ക്ലാറിത്രോമൈസിൻ, ഇസോംപ്രസോൾ, അമോക്‌സിസിലിൻ എന്നിവക്ക് ഗുളിക ഒന്നിന് 162.5 രൂപയാണ് നിശ്ചയിച്ചത്. ജീവഹാനിക്ക് കാരണമാകുന്ന ഇൻഫെക്ഷനുള്ള കോംബിനേഷൻ മരുന്നുകളായ സെഫ്ട്രിയാക്‌സോൺ, ഡൈസോഡിയം എഡ?റ്റേറ്റ്, സുൾബാക്ടം പൗഡർ എനിവയുടെ വില ഒരു വയലിന് 626 രൂപയായും നിശ്ചയിച്ചു. മറ്റൊരു പ്രധാനപ്പെട്ട കോംബിനേഷനായ സെഫ്ട്രിയാക്‌സൺ, ഡൈസോഡിയം എഡറ്റേറ്റ്, സുൾബാക്ടം പൗഡർ എന്നിവയുടെ വില 515.5 രൂപയായും പനിശ്ചയിച്ചു. ഇതും ഇൻഫെക്ഷനുള്ള മരുന്നുകളാണ്.
സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയതും എംപാഗ്ലൈഫ്‌ലോസിൻ കോംബിനേഷനിലുളളതുമായ 25 ഡയബറ്റിക് മരുന്നുകളുടെയും വില പിടിച്ചുനിർത്തിയിട്ടുണ്ട്.
Discussion about this post