ആലപ്പുഴ: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സുനില്‍കുമാറിന്റെ അമ്മയും ഭാര്യയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസാരിച്ചു. ഇന്നലെ വൈകി അക്രമത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍കുമാറിന്റെ ഭാര്യയും അമ്മയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.
ട്ട് രാഹുല്‍ഗാന്ധി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.ലിജുവിന്റെ ഫോണില്‍ വിളിച്ചാണ് സുനില്‍കുമാറിന്റെ ബന്ധുക്കളുമായി രാഹുല്‍ സംസാരിച്ചത്. സുനില്‍കുമാറിന്റെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് സുനില്‍കുമമാറിന്റെ ഭാര്യ രാഹുല്‍ഗാന്ധിയോട് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.
ഹരിപ്പാടിനടുത്ത് ചേപ്പോട് സുനില്‍കുമാര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തല്‍.
Discussion about this post