രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന് എസ്എആര്‍ ഗീലാനിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഗീലാനിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു. അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ഫെബ്രുവരി 16നാണ് ഗീലാനിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി പത്തിന് ഡല്‍ഹി പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഫ്സല് ഗുരുവിന് അനുകൂലമായും രാജ്യത്തിനെതിരെയും മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ് ആരോപിച്ചിരുന്നു. ചടങ്ങിന്റെ വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഫെബ്രുവരി 19ന് ഗിലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുകയും പിന്നീട് ശിക്ഷാഇളവ് ലഭിയ്ക്കുകയും ചെയ്ത ഗിലാനിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Discussion about this post