മീററ്റ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വീണ്ടും രാജ്യദ്രോഹ കേസ്. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹേമന്ദ് സിംഗ് ആണ് കോടതിയില്‍ കേസ് നല്‍കിയത്. 28ന് കേസില്‍ ബുലന്ദ്ഷഹര്‍ സി.ജെ.എം കോടതി വാദം കേള്‍ക്കും.
മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജമ്മു കാശ്മിരിലും മണിപ്പൂരിലും മറ്റും സൈനികരുടെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ബലാത്സംഗങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് കനയ്യ കുമാര്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തെ അപമാനിയ്ക്കുന്നതും രാജ്യദ്രോഹപരവുമാണെന്നാണ് ഹേമന്ദ് സിംഗിന്റെ വാദം.
തങ്ങളുടെ പരാതി സ്വീകരിയ്ക്കാന്‍ പൊലീസ് വിസമ്മതിച്ചുവെന്നും ഇതേ തുടര്‍ന്നാണ് നേരിട്ട് കോടതിയെ സമീപിച്ചതെന്നും ഹേമന്ദ് സിംഗ് പറഞ്ഞു. 28ന് കോടതിയിലെത്തി മൊഴി നല്‍കും. കനയ്യയുടെ പ്രസംഗത്തിന്റെ വീഡിയോയും ഹാജരാക്കും.
Discussion about this post