പറവൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എറണാകുളം വടക്കന്‍ പറവൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ തല്ക്കാലം കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി പ്രസംഗിച്ചതെന്ന് ആരോപിച്ച് ചേന്ദമംഗലം സ്വദേശി സ
ന്തോഷ് കുമാര്‍ ആണ് പരാതി നല്‍കിയത്. പ്രസംഗത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശനെതിരെയും കടുത്ത വിമര്‍ശനം ഉന്നയിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച യോഗത്തിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍. വിവിധ മതവിഭാഗങ്ങളെ കുറിച്ച് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ മതസ്പര്ദ്ധയുണ്ടാക്കുന്നതെന്നും പൊതു സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം സ്യഷ്ടിക്കുന്നതെന്നുമായിരുന്നു ആരോപണം. പരാതിയെ തുടര്‍ന്ന് വടക്കന്‍ പറവൂര്‍ പോലീസ്, ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ പ്രസംഗത്തിന്റെ സിഡി അടക്കമുള്ളവ പരിശോധിച്ചിരുന്നു.
പ്രസംഗം വിശദമായി പരിശോധിച്ചതിനു ശേഷമാണ് തല്ക്കാലം കേസെടുക്കേെണ്ടന്ന് പോലീസ് തീരുമാനിച്ചത്. പ്രസംഗത്തില്‍ മതസ്പര്‍ദ്ധയുളവാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് പൂര്‍ണ്ണമായും സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
Discussion about this post